തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ യുവതിയെ നടുറോഡില്‍വച്ച് യുവാവ് വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് മരിച്ചത്. സംഭവത്തില്‍ നന്ദിയോട് സ്വദേശി രാജേഷിനെ (46) പേരൂര്‍ക്കട പോലിസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരുക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാരും പോലിസും ചേര്‍ന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്.
സിന്ധുവിനെ 12 വര്‍ഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകല്‍ച്ചയിലായിരുന്നുവെന്നും രാജേഷ് പോലിസിനോട് പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. രാജേഷില്‍ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പോലിസിനോട് സമ്മതിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *