ജൈവ മാനന്തേരി ചാണകപ്പൊടി മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ്

ജൈവ മാനന്തേരി ചാണകപ്പൊടി മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ്

മൃഗസംരക്ഷണ വകുപ്പിന്റെയും കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെയും സഹായ സഹകരണത്തോടെ മാനന്തേരിയില്‍ ചാണകപ്പൊടി മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് വരുന്നു. മാനന്തേരി ക്ഷീരോല്‍പാദക സംഘത്തിന്റെ കീഴില്‍ വരുന്ന യൂണിറ്റ്. ഡിസംബര്‍ 18 ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കെ.കെ ശൈലജ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ചാണകം നിക്ഷേപമുള്ളിടത്ത് വെച്ചുതന്നെ പൊടിയായും സ്ലറിയായും നിര്‍മ്മിച്ച് നല്‍കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. കൂടാതെ ആവശ്യക്കാര്‍ക്ക് 10 കിലോ, 20 കിലോ, 50 കിലോ പാക്കറ്റുകളാക്കി നിശ്ചിത വിലയില്‍ എത്തിച്ചും നല്‍കും. മാനന്തേരി ക്ഷീരോല്‍പാദക സംഘത്തിന്റെ ചാണകപ്പൊടി, സ്ലറി എന്നിവ ലഭിക്കുന്നതിനായി 9646667674 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *