കേരളോത്സവം പ്രതിഭകളെ നാദാപുരത്ത് അഞ്ചാം വാര്‍ഡില്‍ അനുമോദിച്ചു

കേരളോത്സവം പ്രതിഭകളെ നാദാപുരത്ത് അഞ്ചാം വാര്‍ഡില്‍ അനുമോദിച്ചു

നാദാപുരം: ഗ്രാമപഞ്ചായത്ത് കേരളോത്സവം , ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം എന്നിവയില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച് നാദാപുരം പഞ്ചായത്തിന് ബ്ലോക്ക് കലാ മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ സഹായിച്ച അഞ്ചാം വാര്‍ഡിലെ കലാകായിക പ്രതിഭകള്‍ക്ക് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. കല്ലാച്ചി യു.പി സ്‌കൂളില്‍ വച്ച് നടന്ന അനുമോദന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ എ.ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമ നടി ഉഷ ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍ , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍മാരായ പി.പി ബാലകൃഷ്ണന്‍ , നിഷ മനോജ് , വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി.രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ അഞ്ചാം വാര്‍ഡിനായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *