ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് തല്‍കാലം പിന്‍മാറില്ലെന്ന് കരസേന. അതിര്‍ത്തിയില്‍ ശൈത്യകാലത്തും നിരീക്ഷണം ശക്തമാക്കും. അതേസമയം, വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് തുടങ്ങും. രണ്ടു ദിവസമാണ് മേഖലയില്‍ വ്യോമസേന അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. രണ്ടുദിവസമായി നടക്കുന്ന അഭ്യാസപ്രകടനത്തില്‍ റഫാല്‍, സുഖോയ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മുന്‍നിര യുദ്ധവിമാനങ്ങളും പങ്കെടുക്കും. ഡിസംബര്‍ ഒന്‍പതിന് തവാങ്ങിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് മുന്‍പേ തീരുമാനച്ചതാണിത്. ചൈനയുമായുള്ള അരുണാചല്‍ മേഖലയിലെ സംഘര്‍ഷം നിലനില്‍ക്കെയാണ് വ്യോമസേനാഭ്യാസം നടക്കുന്നത്.
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയില്‍ നീക്കം നടത്തിയേക്കും. കഴിഞ്ഞ രണ്ടു ദിവസമായി അടിയന്തര പ്രമേയം നല്‍കിയിട്ടും വിഷയം ചര്‍ച്ചക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം ഇരു സഭകളില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.