2024 ല്‍ കമ്മീഷന്‍ ചെയ്യും: വിഴിഞ്ഞം സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

2024 ല്‍ കമ്മീഷന്‍ ചെയ്യും: വിഴിഞ്ഞം സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച് നിലവിലുള്ള പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. തുറമുഖ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും പോര്‍ട്ട് ഇലക്ട്രിക് സബ് സ്റ്റേഷന്‍ ജനുവരിയില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും 2024 ഓടെ കമ്മീഷന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ സമരം കാരണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിന്നിരുന്നു. അതിനാല്‍ തുറമുഖ നിര്‍മാണപ്രവര്‍ത്തനം ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ 15000 ടണ്‍ കരിങ്കല്ല് പ്രതിദിനം സംഭരിക്കുന്നത് 30000 ടണ്‍ ആക്കും. രാത്രിയും പകലും നിര്‍മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം അവലോകന യോഗം കഴിഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *