ബംഗളൂരു: ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കലബുറഗി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിനു പച്ച നിറം മാറ്റി. ഇന്നലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി കെട്ടിടത്തിനു വെള്ള പെയിന്റടിച്ചു.
15 ദിവസത്തിനുള്ളില്‍ നിറം മാറ്റിയില്ലെങ്കില്‍ കാവി പെയിന്റ് അടിക്കുമെന്ന് കഴിഞ്ഞ ദിവസം സ്റ്റേഷനു മുന്‍പില്‍ ഹിന്ദു ജാഗ്രതി സേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു കൊണ്ട് പറഞ്ഞിരുന്നു. പച്ചനിറം കാരണം റെയില്‍വേ സ്റ്റേഷന്‍ മുസ്‌ലിം പള്ളി തോന്നുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം.
Due to pressure from #Hindu groups. Railway department in #Kalaburgi has decided to repaint the railway station wall. They are repainting the green colour with white. #Karnataka https://t.co/yio4ZeC5RW pic.twitter.com/DAVXUlp4HN
— Imran Khan (@KeypadGuerilla) December 13, 2022