കോഴിക്കോട്: ഹസ്താക്ഷര വിശകലനവും വ്യക്തിത്വ വികസനവും അഭേദ്യമായി ബന്ധപ്പെട്ടതുകൊണ്ട് സര്‍ക്കാര്‍ ഹസ്താക്ഷര ശാസ്ത്രത്തെ പരിപോഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഗ്രാഫോ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടേയും ഉദ്യോഗാര്‍ഥികളുടേയും മികവ് വര്‍ധിപ്പിക്കാന്‍ ഗ്രാഫോളജി വിശകലനത്തിലൂടെ സാധിക്കും. കൈയ്യക്ഷരത്തിന് നിത്യ ജീവിതത്തിലുള്ള പ്രസക്തി സമൂഹം തിരിച്ചറിയണം. വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത്ത് സര്‍ക്കാര്‍ (പ്രസിഡന്റ്), യു. ഉണ്ണികൃഷ്ണ മേനോന്‍ (ജനറല്‍ സെക്രട്ടറി), ദിവ്യ പളനിക്കാട്ടില്‍ (ട്രഷറര്‍), ബിന്ദു തോപ്പില്‍ (എക്‌സി. അംഗം) എന്നിവര്‍ പങ്കെടുത്തു.