സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കും

സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കും

തിരുവനന്തപുരം: കേസുകളില്‍ നിന്ന് മുക്തനായ സജി ചെറിയാനെ സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും. തൃശൂരില്‍ കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതിനാലാണ് വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്. സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുളള തിരിച്ചുവരവ് യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും.

സജി ചെറിയാന്‍ രാജിവച്ചതിന് ശേഷം പകരം പുതിയ മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കി കേസ് തീരാന്‍ കാത്തിരിക്കുകയായിരുന്നു സി.പി.എം. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. എന്നാല്‍ പ്രസംഗത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയലിന്റെ ആരോപണം. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവെച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *