കോഴിക്കോട്: ലോക അറബിക് ഭാഷാദിനത്തോടനുബന്ധിച്ച് അറബിക് യൂനി അക്കാദമി ഒരു മാസത്തെ കാമ്പയിന്‍ ആചരിക്കുന്നു. കാമ്പയിന്‍ പ്രഖ്യാപനം നാളെ(15ന്) രാത്രി ഒമ്പത് മണിക്ക് ഓണ്‍ലൈനായി നടക്കും. എഴുത്തുകാരനും ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി വിസിറ്റിങ് പ്രൊഫസറുമായ ശരീഫ് ഉദ്ഘാടനം ചെയ്യും. ത്വാഹാ പത്തനാപുരം അധ്യക്ഷത വഹിക്കും. അറബിക് യൂനി സി.ഇ.ഒ സഈദ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തും. ഡോ. ടി.പി ബാസ്റ്റിന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം ഡോ.ഫൈസല്‍ അഹ്‌സനി ഉളിയില്‍, കേരള ഹൈക്കോടതി അഡ്വ. എ.വി ഖാദര്‍ കുഞ്ഞു ആശംസകള്‍ നേരും. കാമ്പയിനോടനുബന്ധിച്ച് ഒരുലക്ഷം പേര്‍ക്ക് അറബി സംസാര ഭാഷ പഠിപ്പിക്കല്‍, കാലിഗ്രഫി കോമ്പറ്റിഷന്‍, അറബിക് ക്വിസ് മത്സരം, ഐസാറ്റ്, ഇന്റര്‍നാഷണല്‍ പ്രബന്ധ രചന മത്സരം, കുട്ടികള്‍ക്ക് ദ്വിദിന അറബിക് വര്‍ക്‌ഷോപ്, പൂര്‍വ വിദ്യാര്‍ഥി സംഗമം എന്നിവ നടക്കും. ജനുവരി 15ന് നടക്കുന്ന സ്റ്റുഡന്റ്‌സ് ഫെസ്റ്റോടെ കാമ്പയിന്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി അംഗങ്ങളായ ത്വാഹ പത്തനാപുരം, ഹബീബ് വടക്കുംമുറി, ആദില്‍ സലാം, സുഹൈല്‍ എന്നിവര്‍ പങ്കെടുത്തു.