മികവുറ്റ ടെക്നോളജിയുമായി റിയല്‍മി 10 പ്രൊ പുറത്തിറങ്ങി

മികവുറ്റ ടെക്നോളജിയുമായി റിയല്‍മി 10 പ്രൊ പുറത്തിറങ്ങി

തിരുവനന്തപുരം: വേറിട്ട മികവുകളോടെ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്ഫോണുകളായ 10 പ്രൊ സീരീസ് പുറത്തിറങ്ങി. രാജ്യത്തെ ആദ്യ 216 ഹെഡ്സ് പി.ഡബ്ല്യൂ.എം ഡിമ്മിങും 120 ഹെഡ്സ് കര്‍വ്ഡ് വിഷനും ഉള്‍പ്പെടെ പുതുമകള്‍ ഏറെയുണ്ട് റിയല്‍മി 10 പ്രൊ പ്ലസ് 5ജിക്ക്. ഡൈന്‍സിറ്റി 1080 5ജി ചിപ്പ്സെറ്റുള്ള ഫോണിന് 172 ഗ്രാമുള്ള അള്‍ട്രാ ലൈറ്റ് ബോഡിയാണുള്ളത്. 5000 എം.എ.എച്ച് ബാറ്ററി, 180 എം.പി പ്രൊ ലൈറ്റ് ക്യാമറ തുടങ്ങിയവയുള്ള റിയല്‍മി 10 പ്രൊ ഹൈപ്പര്‍സ്പേസ് ഗോള്‍ഡ്, ഡാര്‍ക്ക് മാറ്റര്‍, നെബുല ബ്ലൂ വര്‍ണങ്ങളില്‍ ലഭ്യമാണ്. 6ജിബി-128ജിബിക്ക് 24,999 രൂപയാണ് വില. 8ജിബി-128ജിബി വേരിയന്റിന് 25,999 രൂപ വിലയുണ്ട്.

റേസര്‍ സാങ്കേതികതയോടെ 120 ഹെഡ്സ് ഡിസ്പ്ലേയിലാണ് റിയല്‍മി 10 പ്രൊ 5ജിയുള്ളത്. 6എന്‍.എം പ്രൊസസ് ടെക്നോളജിയോടെ സ്നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 180 എം.പി പ്രൊലൈറ്റ് കാമറ, 16 എം.പി സെല്‍ഫി കാമറ, ഹൈപ്പര്‍സ്പേസ് ഡിസൈന്‍ തുടങ്ങിയവ സവിശേഷതകളാണ്. ഹൈപ്പര്‍സ്പേസ് ഗോള്‍ഡ്, ഡാര്‍ക്ക് മാറ്റര്‍, നെബുല ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമായ റിയല്‍മി 10 പ്രൊ 5ജിക്ക് 6ജിബി-128ജിബിയുടെ വില 18,999 രൂപയാണ്. 8ജിബി-128ജിബിക്ക് 19,999 രൂപയാണ് വില.

 

Share

Leave a Reply

Your email address will not be published. Required fields are marked *