നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍

നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍

  • ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ ‘കൈന്‍ഡ്‌നെസ്സ് ഇസ് എ ഹാബിറ്റ് ‘എന്ന ക്യാംപയിന്റെ ഭാഗമായാണ് ഈ ഉദ്യമം

കോഴിക്കോട്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് ഏഴ് രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ലഭ്യമാക്കാന്‍ ആസ്റ്റര്‍ വോളന്റിയേഴ്സ്. ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ ‘കൈന്‍ഡ്‌നെസ്സ് ഈസ് എ ഹാബിറ്റ് ‘ എന്ന പേരില്‍ ആരംഭിച്ച പുതിയ ക്യാംപയിനിന്റെ ഭാഗമായിയാണ് ഇന്ത്യയിലെയും ജി.സി.സിയിലെയും ഏഴ് രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ആശുപത്രികളിലായി സാമ്പത്തികമായി ദുര്‍ബലരായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. ഇതില്‍ 25% അല്ലെങ്കില്‍ 250 ശസ്ത്രക്രിയകള്‍ സൗജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്സിഡിയോടെയും നല്‍കും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാംപയിനില്‍ 1,000ലധികം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യവും സബ്സിഡി നിരക്കിലുമുള്ള ചികിത്സ പ്രദാനം ചെയ്യുമെന്നും ക്യാംപയിനിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ഏഴ് രാജ്യങ്ങളിലെ 28,000ലധികം ആസ്റ്റര്‍ ജീവനക്കാര്‍ക്ക് അവരുടെ സേവനത്തിനുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഓരോരുത്തര്‍ക്കും സൗജന്യ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാക്കും. കൂടാതെ ക്യാംപയിന്‍ കാലയളവില്‍ #KindnessisaHabit എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവരുടെ കാരുണ്യപ്രവൃത്തികള്‍ പങ്കുവയ്ക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *