കോഴിക്കോട് (അത്തോളി ) : ബൈക്കില്‍ സഞ്ചരിക്കവേ തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി.പി മുനീര്‍ (49) ആണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിനിന്നും സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയിലെ ഹയാല്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുന്‍പാണ് നാട്ടിലെത്തിയത്. മാതാവ്: ആമിന. മക്കള്‍: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ (ഒമ്പതാം ക്ലാസ് ,അത്തോളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ), സഹോദരന്‍: പി.പി നൗഷാദ്, പി.പി നൗഷിദ. ഇന്ന് വൈകീട്ട് 4-30 ഓടെ കൊങ്ങന്നൂര്‍ ബദര്‍ ജുമാ:മസ്ജില്‍ ഖബറടക്കും.