കോഴിക്കോട്: ഗ്രേറ്റ് ബോംബേ സര്‍ക്കസ് 16 മുതല്‍ മറൈന്‍ ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് ജനറല്‍ മാനേജര്‍ എം.സത്യനും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇല്ല്യാസ് ഖാനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വേള്‍ഡ് സര്‍ക്കസ് മത്സരത്തില്‍ വെങ്കലം കരസ്ഥമാക്കിയ എത്യോപ്യന്‍ കലാകാരന്മാര്‍ ഇന്ത്യയില്‍ ആദ്യമായി ഗ്രേറ്റ് ബോംബേ സര്‍ക്കസില്‍ പ്രകടനം കാഴ്ചവയ്ക്കും. മണിപ്പൂരി കലാകാരന്മാരുടെ പ്രകടനങ്ങള്‍, സ്ത്രീകളേയും കുട്ടികളേയും ആകര്‍ഷിക്കാന്‍ സര്‍ക്കസ് കലാകാരന്മാര്‍ വിവിധം ഇനം അവതരിപ്പിക്കും. അപൂര്‍വ്വ ഇനം പക്ഷികളായ മക്കാവേ, കാക്കാട്ടൂസ് പക്ഷികളുടെ അഭ്യാസ പ്രകടനം മറ്റൊരു പ്രത്യേകതയാണ്.
റഷ്യന്‍ ബാലെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഓരോ അഭ്യാസ പ്രകടനവും നടക്കുക. 100ലധികം കലാകാരന്മാരും 64ല്‍ അധികം മൃഗങ്ങളും സര്‍ക്കസില്‍ പങ്കെടുക്കും. 16ന് വെള്ളി വൈകീട്ട് ഏഴ് മണിക്ക് മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് മുഖ്യാതിഥിയാകും. കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, ബി.ജെ.പി നേതാവ് ടി. റനീഷ്, വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ആശംസകള്‍ നേരും. 100, 200, 300 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ദിവസേന മൂന്ന് ഷോ: 1 മണി, 4 മണി, 7 മണി.