ഗവര്‍ണറുടെ വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല; പൊതുപരിപാടികളുണ്ടെന്ന് വിശദീകരണം

ഗവര്‍ണറുടെ വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല; പൊതുപരിപാടികളുണ്ടെന്ന് വിശദീകരണം

തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് സ്പീക്കറും പങ്കെടുക്കില്ല. സ്പീക്കറായ എ.എന്‍ ഷംസീറിന് പൊതുപരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് സ്പീക്കര്‍ റിയിച്ചു.

മുഖ്യമന്ത്രിയും മന്ത്രിയും നേരത്തെ ഗവര്‍ണറുടെ ക്രിസ്മസ് ക്ഷണം നിരസിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്. കഴിഞ്ഞതവണ മതമേലധ്യക്ഷന്‍മാര്‍ക്ക് മാത്രമാണ് വിരുന്നിന് ക്ഷണമുണ്ടായിരുന്നത്.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വിരുന്ന് ദിവസം വൈകീട്ട് ഡല്‍ഹിക്ക് പോകുമെന്നും അതിനാലാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്നും വി.ഡി സതീശന്‍ അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് ഗവര്‍ണറുടെ വിരുന്ന്.

Share

Leave a Reply

Your email address will not be published. Required fields are marked *