കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ 46ാം വാര്‍ഷിക സമ്മേളനം 16, 17, 18ന്

കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ 46ാം വാര്‍ഷിക സമ്മേളനം 16, 17, 18ന്

കോഴിക്കോട്: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ 46ാം വാര്‍ഷിക സമ്മേളനം 16, 17, 18 തിയതികളില്‍ രാമനാഥപുരം ഹാജാ മഹളില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കബീര്‍ സലാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി, തമിഴ്‌നാട് പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി രാജാ കണ്ണപ്പന്‍, നവാസ് കാനി എം.പി, ഡാനിഷ് അലി എം.പി, ഖാദര്‍ ഭാഷ എം.എല്‍.എ, പി.ജി.ആര്‍ സിന്ധ്യ എന്നിവര്‍ പങ്കെടുക്കും. 17ന് രാവിലെ 10 മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ.എ. നീലലോഹിതദാസ് നാടാര്‍ അധ്യക്ഷത വഹിക്കും. 18ന് വൈകീട്ട് നാല് മണിക്ക് സമാപന സമ്മേളനം തമിഴ്‌നാട് പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി രാജാ കണ്ണപ്പന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.എം മുസ്സമ്മില്‍ പുതിയറ ( ജില്ലാ പ്രസിഡന്റ്), വി.എം ആഷിക്ക് (ജില്ലാ ജനറല്‍ സെക്രട്ടറി), കെ.എം സെബാസ്റ്റ്യന്‍ (ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *