സി.എസ്.സികള്‍ക്കെതിരേ വ്യാജ പ്രചരണം – ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് കലക്ടറെ കണ്ടു

സി.എസ്.സികള്‍ക്കെതിരേ വ്യാജ പ്രചരണം – ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് കലക്ടറെ കണ്ടു

കോഴിക്കോട്: ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഐടി & ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കീഴില്‍ ഭാരതത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന സി.എസ്.സി (കോമണ്‍ സര്‍വീസ് സെന്റര്‍) ഏകീകൃത സ്വഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്നവയാണ് കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന പൊതു സേവന കേന്ദ്രം ആണ് സി.എസ്.സി, എന്നിരുന്നാലും കേരളത്തില്‍ സി.എസ്.സികള്‍ക്കെതിരേ നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കണം എന്ന് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് (ബി.എം.എസ്) ആവശ്യപ്പെട്ടു.

അക്ഷയ കേന്ദ്രങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ മൂന്നിരട്ടി സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സേവനങ്ങള്‍ ജനങ്ങളിലേക്ക് ആധികാരികതയോട്കൂടി എത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ വിപ്ലവകരമായ മാറ്റമാണ് ഈ മേഖലയില്‍ കൊണ്ടുവന്നത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കൊപ്പം സി.എസ്.സിയും വ്യാജമാണ് എന്ന് പ്രചരിപ്പിക്കുന്ന നടപടി അത്യന്തം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവും ആണ്. കേരളത്തില്‍ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നിരവധി പരാതികള്‍ ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് സര്‍ക്കാറിനും ജില്ലാ അധികൃതര്‍ക്കും സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ നാളിതുവരെ അതില്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒഴികെ എല്ലാ ഓണ്‍ലൈന്‍ കേന്ദ്രങ്ങളും വ്യാജമാണെന്ന പ്രചാരണത്തിലൂടെ സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സി.എസ്.സി കേന്ദ്രങ്ങള്‍ വ്യാജമാണെന്ന് പരോക്ഷമായ ഒരു തെറ്റായ വാര്‍ത്ത ജനങ്ങളിലേക്ക് നല്‍കാന്‍ ശ്രമിക്കുന്ന നടപടി യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. നിലവില്‍ നടക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് നിവേദനം നല്‍കി.
പ്രസ്തുത നിവേദനത്തില്‍ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാനും സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവിശ്യപെട്ടു. യൂണിയന്‍ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എ. ശശീന്ദ്രന്‍, ജന. സെക്രട്ടറി അഖില്‍ ചന്ദ്രന്‍, ജില്ലാ ഭാരവാഹി സാബു എന്നിവര്‍ ചേര്‍ന്നാണ് കലക്ടറെ കണ്ടത്. നിലവില്‍ ഉള്ള വിഷങ്ങള്‍ കലക്ടറെ ബോധ്യപെടുത്തുകയും പ്രസ്തുത വിഷയത്തില്‍ ഉടന്‍ നടപടി ഉണ്ടാകും എന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *