സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്: കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്: കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. കേസില്‍ വിചാരണ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ആവശ്യത്തില്‍ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന ആവശ്യത്തിലാണ് കോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്.

പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജി ഉള്‍പ്പടെ ജനുവരി രണ്ടാംവാരം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *