ചെന്നൈ: ചലച്ചിത്ര താരമായ ഉദയനിധി സ്റ്റാലിന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനാണ് ഉദയനിധി സ്റ്റാലിന്‍. യുവജനക്ഷേമം, ടൂറിസം, സഹകരണം, കായികം തുടങ്ങിയ വകുപ്പുകളാണ് ഉദയനിധി കൈകാര്യം ചെയ്യുക. മന്ത്രി പദത്തിലെത്തുമ്പോള്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന പദവിക്ക് കൂടി ഉദയനിധി യോഗ്യനാകും.
കലൈഞ്ജര്‍ കുടുംബത്തിലെ മൂന്നാം തലമുറ എന്ന വിശേഷണവും ഇതിനോടൊപ്പം ചേര്‍ക്കപ്പെടും. കുടുംബാധിപത്യം എന്ന ആരോപണം ശക്തമായതിനാലാണ് ആദ്യം മന്ത്രിസഭയില്‍ ഉദയനിധിയെ പരിഗണിക്കാതിരുന്നത്. നേരത്തെ ഡി.എം.കെയുടെ യുവജനവിഭാഗം സെക്രട്ടറി ചുമതലയാണ് ഉദയനിധി വഹിച്ചിരുന്നത്.
രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ വച്ച് നാളെ 9.30നാണ് സത്യപ്രതിജ്ഞ. കരുണാനിധിയുടെ മണ്ഡലമായ ചെപ്പോക്ക് – തിരുവെള്ളിക്കേണി മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഉദയനിധി ജയിച്ച് എം.എല്‍.എ പദവിയിലേക്കെത്തിയത്.