കോഴിക്കോട്: മെട്രോ മാര്‍ട്ടും കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസും സംയുക്തമായി കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ (കെ.ടി.ഡി.എ), സൗത്ത് ഇന്‍ഡ്യ ഹോട്ടല്‍സ് & റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ (എസ്.ഐ.എച്ച്.ആര്‍.എ), സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം (എസ്.കെ.എച്ച്.എഫ്), എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പതിനൊന്നാമത് മെട്രോ ഫുഡ് അവാര്‍ഡ് വിതരണം കോഴിക്കോട് ദി റാവിസ് കടവ് റിസോര്‍ട്ടില്‍ 10ന് നടന്നു.
മെട്രോ ഫുഡ് അവാര്‍ഡ്ദാന ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. കേരളത്തിന്റെ ഭക്ഷ്യ വൈവിധ്യത്തിനും രുചിഭേദങ്ങള്‍ക്കും വിനോദ സഞ്ചാര മേഖലയില്‍ വലിയ സാധ്യതയാണുള്ളതെന്നും കേരളത്തിന്റെ തനതായ ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാക്കുന്ന ഹോം സ്റ്റേകള്‍ക്ക് വിദേശ വിനോദ സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളതെന്നും മേയര്‍ പറഞ്ഞു.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിജയികളായ റെസ്റ്റോറന്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ എന്നിവര്‍ നര്‍വഹിച്ചു. കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് റാഫി പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ.എസ്, ദി റാവിസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട് ക്ലസ്റ്റര്‍ ജനറല്‍ മാനേജര്‍ ബിജു പാലേത്ത്, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, കേരള ക്ലാസിഫൈഡ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍, കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി അബ്ദുല്ലകുട്ടി, മെട്രോ മാര്‍ട്ട് മാനേജിങ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.