കൊയിലാണ്ടി: ലഹരി നിര്‍മാര്‍ജ്ജന സമിതി നോര്‍ത്ത് ജില്ലാ വിദ്യാര്‍ഥി വിങ് രൂപീകരിച്ചു. കൊയിലാണ്ടി ഗ്രേസ് കോളേജില്‍ നടന്ന ജില്ലാ തല കണ്‍വെന്‍ഷനിലാണ് നോര്‍ത്ത് വിങ് രൂപീകരിച്ചത്. യോഗം ലഹരി നിര്‍മാര്‍ജ്ജന സമിതി സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കമ്മന ഉദ്ഘാടനം ചെയ്തു. സി.പി ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥി വിങ് സംസ്ഥാന പ്രസിഡന്റ് അനസ് നങ്ങാണ്ടി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വനിതാ വിങ് സംസ്ഥാന അധ്യക്ഷ പി. സഫിയ, കെ. മറിയം ടീച്ചര്‍, ലത്തീഫ് കവലാട്, റഷീദ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷിജിന്‍ ലാല്‍ (ചെയര്‍മാന്‍ ), ഷുഹൈബ് .ടി (കണ്‍വീനര്‍), അന്‍ഷിഫ് (ജോയിന്‍ കണ്‍വീനര്‍), രാഹുല്‍.കെ (ജോയിന്‍ കണ്‍വീനര്‍) ഫാത്തിമ മെഹബി (ട്രഷറര്‍ ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. ബഷീര്‍ നരവന നന്ദി പറഞ്ഞു.