തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. സബ്ജക്ട് കമ്മിറ്റി പരിഗണനക്ക് ശേഷം വീണ്ടും സഭയിലെത്തിയ ബില്ലാണ് പാസാക്കിയത്.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യം. ഗവര്‍ണറെ ഭരണഘടനയില്‍ പറയാത്തെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കാനാണ് നിയമനിര്‍മാണം എന്നാണ് സര്‍ക്കാര്‍ വിശദീകരണം.
വിദ്യാഭ്യാസരംഗത്തെ പ്രഗല്‍ഭരെ ഗവര്‍ണര്‍ക്ക് പകരം സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.