- എതിര്‍ക്കാന്‍ പ്രതിപക്ഷം
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നത്. എന്നാല്‍, ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും. ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പുണ്ടെങ്കിലും ബദല്‍ സംവിധാനത്തോട് എതിര്‍പ്പുള്ളതിനാലാണ് ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുന്നത്.
വി.സി ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വകലാശാല വിസിമാര്‍ക്കോ നല്‍കും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യു.ജി.സി മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്. ബില്‍ നിയമസഭ പാസ്സാക്കിയാലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.