മാഹി: മയ്യഴി നഗരസഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, മാഹി ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി, പി.സി.സി മെംബര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് ഇ.വി നാരായണന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ സ്വവസതിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. അനുസ്മരണ യോഗം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.പി വിനോദല്‍, സത്യന്‍ കേളോത്ത്, പി.പി ആശാലത, പത്മാലയം പത്മനാഭന്‍, കെ.രാഘവന്‍, പൊത്തങ്ങാടന്‍ രാഘവന്‍ സംസാരിച്ചു. കെ.മോഹനന്‍ സ്വാഗതവും കെ.സുരേഷ് നന്ദിയും പറഞ്ഞു.