കോഴിക്കോട്: നഗരത്തിലെ തുണിമൊത്ത കച്ചവട മാർക്കറ്റിലെ സെഞ്ച്വറി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ടായി കെ.വി.ആലിക്കോയയും, ജന.സെക്രട്ടറിയായി കെ.പി.നിധിൻരാജിനെയും തിരഞ്ഞെടുത്തു. കെ.സി.നസീമുദ്ദീൻ(ട്രഷറർ), എം.പി.അബ്ദുൽകരീം, കെ.ടി.ഇബ്രാഹീം, കെ.കെ.അബ്ദുൽ വഹാബ്, കെ.കെ.സതീഷ്‌കുമാർ (വൈസ് പ്രസിഡണ്ടുമാർ), ബി.വി.സാദിക്, ടി.കെ.അബ്ദുൽ റഷീദ്, അബ്ദുള്ളക്കോയ, ബാബുലാൽ, എസ്.വി.ഇംതിയാസ്(സെക്രട്ടറിമാർ), കെ.കെ.അബ്ദുൽ ലത്തീഫ്(കൺവീനർ ചാരിറ്റി), കെ.എം.ഹാഷിം, പി.ഹാഷിം(ജോ.കൺവീനർമാർ). വാർഷിക ജനറൽ ബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മൂത്തേടത്ത് ഉൽഘാടനം ചെയ്തു. എം.പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഷാഹുൽ ഹമീദ്, എ.വി.എം കബീർ, മനാഫ് കാപ്പാട്, പി.വി.എ.സിദ്ദീഖ്, മൻസൂർ എന്നിവർ പ്രസംഗിച്ചു.