കിരണ്‍ കുമാറിന് തിരിച്ചടി; വിസ്മയ കേസില്‍ ശിക്ഷ തടയാനാവില്ലെന്ന് ഹൈക്കോടതി

കിരണ്‍ കുമാറിന് തിരിച്ചടി; വിസ്മയ കേസില്‍ ശിക്ഷ തടയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടയാനാവില്ലെന്ന് ഹൈക്കോടതി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരണ്‍ കുമാറിന്റെ ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ പ്രസ്താവന. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിന്റെ ആവശ്യം.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പത്ത് വര്‍ഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *