കാലിക്കറ്റ് ഫ്‌ളവര്‍ ഷോ: വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

കാലിക്കറ്റ് ഫ്‌ളവര്‍ ഷോ: വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാലിക്കറ്റ് ഫ്‌ളവര്‍ ഷോ-23 ന്റെ പ്രചരണത്തിന്റെ ഭാഗമായി വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ‘കടലോരത്തൊരു പൂക്കടല്‍’ എന്ന് പേരിട്ട പ്രചരണ ക്യാമ്പയിന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ഓഫിസിന് മുന്‍വശം ബീച്ചിനോട് ചേര്‍ന്ന് തയ്യാറാക്കിയ ഫോട്ടോ ബൂത്തില്‍ പതിപ്പിച്ച ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ക്യൂ ആര്‍ കോഡ് വഴി ഫ്‌ളവര്‍ ഷോ പേജില്‍ ടാഗ് ചെയ്യുക. ഒപ്പം വേള്‍ഡ് കപ്പില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കുക.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് രണ്ട് സൗജന്യ മലേഷ്യന്‍ യാത്രാ ടിക്കറ്റ് സമ്മാനമായി ലഭിക്കും. 2023 ജനുവരി 20 മുതല്‍ 29 വരെ ബീച്ച് പരിസരത്താണ് ഫ്‌ളവര്‍ ഷോ നടക്കുക.

കാലിക്കറ്റ് ഫ്‌ളവര്‍ ഷോയുടെ പ്രചരണ ക്യാമ്പയിന്‍ ‘കടലോരത്തൊരു പൂക്കടല്‍’ ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *