ഇ-ശ്രം പോര്‍ട്ടലിന്റെ ഗുണം തൊഴിലാളിക്ക് ലഭിക്കുന്നില്ല: കെ.എന്‍ ഗോപിനാഥ്

ഇ-ശ്രം പോര്‍ട്ടലിന്റെ ഗുണം തൊഴിലാളിക്ക് ലഭിക്കുന്നില്ല: കെ.എന്‍ ഗോപിനാഥ്

തിരുവനന്തപുരം: ഇ-ശ്രം പോര്‍ട്ടല്‍ നിലവില്‍ വന്നിട്ടും അതിന്റെ പ്രയോജനം തൊഴിലാളിക്ക് ലഭിക്കുന്നില്ല എന്ന് കിലെ ചെയര്‍മാന്‍ കെ.എന്‍ ഗോപിനാഥ് പറഞ്ഞു. ഇ-ശ്രം പോര്‍ട്ടലില്‍ നിന്ന് വ്യത്യസ്തമാണ് യഥാര്‍ത്ഥ സ്ഥിതി. കരാര്‍വല്‍ക്കരണം കാരണം സാമൂഹിക സുരക്ഷ ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള സാമൂഹിക സുരക്ഷ കോഡ് അസംഘടിത മേഖലയിലെ തൊഴിലാളിക്ക് ഒരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ കിലെ സംഘടിപ്പിക്കുന്ന സെമിനാര്‍ സീരീസിന്റെ മൂന്നാം ദിവസം ”അരക്ഷിതരായ അസംഘടിത തൊഴിലാളിവര്‍ഗം” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ആശംസയര്‍പ്പിച്ചു. കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍തോമസ്, ഫെലോ (എംപ്ലോയ്‌മെന്റ്) വിജയ് വില്‍സ്എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *