ഇന്ത്യ-ചൈന സംഘര്‍ഷം: പ്രതിരോധമന്ത്രി ഉന്നതതലയോഗം ചേരുന്നു

ഇന്ത്യ-ചൈന സംഘര്‍ഷം: പ്രതിരോധമന്ത്രി ഉന്നതതലയോഗം ചേരുന്നു

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങ് സെക്ടറില്‍ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, സംഘര്‍ഷത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അതിനാല്‍ ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം രാജ്‌നാഥ് സിങ് സംഘര്‍ഷത്തെ കുറിച്ച് സഭയില്‍ വിശദീകരിക്കും.
കോണ്‍ഗ്രസ് എം.പി മനീഷ് തിവാരിയാണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. നാസിര്‍ ഹുസൈന്‍, ശക്തി സിങ് ഗോഹില്‍ എന്നിവര്‍ രാജ്യ സഭയിലും നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് എ.എ.പി എംപി രാഘവ് ചദ്ദയും നോട്ടീസ് നല്‍കി. തൃണമൂല്‍ കോണ്ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികളും ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *