സിയസ്‌കോ ലൈബ്രറി സംഗമം നടത്തി

സിയസ്‌കോ ലൈബ്രറി സംഗമം നടത്തി

കോഴിക്കോട്: കുറ്റിച്ചിറ സിയസ്‌കോ ലൈബ്രറി ആന്റ് റിസർച്ച് സെന്റർ അംഗങ്ങളുടെ സംഗമം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം നജ്മ. കെ. സംഗമം ഉത്ഘാടനം ചെയ്തു.
സിയസ്‌കോ പ്രസിഡന്റ് എഞ്ചി. പി. മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു.
സംഗമത്തിൽ വായനക്കൂട്ടം, ബാലവേദി, അക്ഷര സേന എന്നിവ രൂപീകരിച്ചു. വായനക്കൂട്ടം മെന്ററായി സാബി തെക്കേപ്പുറത്തെ തിരഞ്ഞെടുത്തു. സ്‌കൂൾ – ലൈബ്രറി തലങ്ങളിൽ നടത്തിയ വായനാ മത്സരങ്ങളിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. സിയസ്‌കോ ജനറൽ സെക്രട്ടറി സർഷാദ് അലി, ലൈബ്രറി ഇൻചാർജ് എസ്. എ. ഖുദ്‌സി, ചെയർമാൻ സി. ഇ. വി. ഗഫൂർ, പി. ടി.മുഹമ്മദലി, ആദം കാതിരിയകത്ത്, കെ. എം. സാദിഖലി എന്നിവർ സംസാരിച്ചു.

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *