ലേബർ കോഡ്-ന് ചട്ടങ്ങൾ തയ്യാറാക്കാൻ സാധിക്കാത്തത് തൊഴിലാളി സംഘടനകളുടെ സമരത്തിന്റെ വിജയം എളമരം കരീം

ലേബർ കോഡ്-ന് ചട്ടങ്ങൾ തയ്യാറാക്കാൻ സാധിക്കാത്തത് തൊഴിലാളി സംഘടനകളുടെ സമരത്തിന്റെ വിജയം എളമരം കരീം

കിലെ പ്രഭാഷണ സെമിനാർ സീരീസും
എക്‌സിബിഷനും ഉദ്ഘാടനംചെയ്തു

കോഴിക്കോട്:കേന്ദ്രസർക്കാർ പാസ്സാക്കിയ ലേബർ കോഡ്-ന് ചട്ടങ്ങൾ തയ്യാറാക്കാൻ സാധിക്കാത്തത് തൊഴിലാളി സംഘടനകളുടെ സമരത്തിന്റെ വിജയമാണെന്നും ഇന്ത്യയിൽ തൊഴിൽ മേഖലയിൽ കരാർവൽക്കരണം നടന്ന് വരികയാണെന്നും എളമരം കരീം എം.പി പറഞ്ഞു.. തൊഴിലാളികളിൽ 24 ശതമാനവും കരാർ തൊഴിലാളികളാണ്. അതുവഴി തൊഴിലാളിക്ക് ജോലിസ്ഥിരതയില്ലാത്ത നാടായ് രാജ്യം മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിലെയുടെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാർ സീരീസും എക്‌സിബിഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിലെ തയ്യാറാക്കിയ ”തൊഴിൽ മേഖലയും കേരളവും” എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ കിലെ ചെയർമാൻ കെ.എൻ.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി, എസ്.റ്റി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്മത്തുള്ള, കിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം പി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽതോമസ് സ്വാഗതവും പ്രോജക്ട് കോ-ഓർഡിനേറ്റർ ജാസ്മി ബീഗം നന്ദിയും പറഞ്ഞു.
‘തൊഴിൽ നിയമഭേദഗതിയും ഉയരുന്ന ആശങ്കകളും’, ‘തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം സാധ്യതകളും വെല്ലുവിളികളും’, ”അരക്ഷിതരായ അസംഘടിത തൊഴിലാളി വർഗം’ എന്നീ വിഷയങ്ങളിൽ മൂന്ന് ദിവസങ്ങളിൽ സെമിനാർ സീരീസും എക്‌സിബിഷനുമാണ് കിലെ സംഘടിപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *