കൊയിലാണ്ടി:കൊയിലാണ്ടി.താലൂക്ക് മദ്യനിരോധന സമിതിയുടെ വാഹന ജാഥ നന്തിയിൽ സമാപിച്ചു. നന്തി ദാറുസ്സലാം അറബിക് കോളജിന്റെ എജുവില്ലേജ് പ്രിൻസിപ്പൽ ശക്കീർ ഹൈത്തമി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ ബാധയിൽ 61 ലക്ഷം പേരാണ് മരണമടഞ്ഞ തെങ്കിൽ അതിന് ശേഷം മാത്രം 66 ലക്ഷം ജീവനുകളാണ് മദ്യം കൊണ്ട് പൊലിഞ്ഞു പോയതെന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ ലഹരി വിമോചന പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ച ജാഥ, ഇളംതലമുറയെ രക്ഷിക്കാൻ പാഠപുസ്തകങ്ങളിൽ ലഹരിവിരുദ്ധ ഭാഗങ്ങൾ ചേർക്കുകയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. വേലായുധൻ കീഴരിയൂർ അധ്യക്ഷത വഹിച്ചു. പപ്പൻ കന്നാട്ടി, വി.കെ.ദാമോദരൻ, ടി.കെ. കണ്ണൻ പ്രസംഗിച്ചു.