കോഴിക്കോട്: എഴുത്തുകാരന്‍ സുധീര്‍ഷാ കെ.എമ്മിന്റെ പുസ്തകങ്ങളായ ‘ഞാന്‍ ഉണ്ടായതെങ്ങിനെ, മകനറിയാന്‍ മകളറിയാന്‍ രക്ഷിതാക്കളും’ പുസ്‌കങ്ങളുടെ പ്രകാശനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ വച്ച് മേയര്‍ ബീനാ ഫിലിപ് നിര്‍വഹിക്കും. എഴുത്തുകാരിയായ ഡോ. ഖദീജ മുംതാസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ഇംഹാന്‍സ് ഡയരക്ടര്‍ കൃഷ്ണകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഒലി ബുക്‌സ് അരീക്കോടാണ് പ്രസാധകര്‍. രണ്ട് വിഷയങ്ങളാണ് പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒന്ന്: കുട്ടികള്‍ക്കുള്ള ( ഏഴ് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ) ലൈംഗിക ബോധവല്‍ക്കരണം. രണ്ട്: ഇത് എന്തിനു വേണ്ടി എന്നുള്ളതിന് രക്ഷിതാക്കളെ സംബന്ധിച്ച്. സംസ്ഥാന വിദ്യാഭ്യാസ പദ്ധതിയിലോ സി.ബി.എസ്.ഇയിലെ ഇതുവരെ ലൈംഗിക വിദ്യാഭ്യാസം ഒരു പാഠ്യവിഷയമാക്കി ഉള്‍പ്പെടുത്തിയിട്ടില്ല. പോക്‌സോ നിയമവും ലൈംഗിക വിദ്യാഭ്യാസവും 2024ലെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി പ്രത്യേക അധികാരമുപയോഗിച്ച് വിധി പ്രസ്താവിച്ചിട്ടുണ്ട്.
ഈയൊരു അടിയന്തിര സാഹചര്യത്തിലാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. കുട്ടികളുടെ ഭാഷയില്‍ അവരോട് ഈ വിഷയം പറഞ്ഞു കൊടുക്കുന്ന ആദ്യത്തെ മലയാള പുസതകമാണിത്. വാര്‍ത്താസമ്മേളനത്തില്‍ സുധീര്‍ഷാ കെ.എം, മനോജ് കുമാര്‍ ചെമ്മന്തല, വാസു അരീക്കോട്, ആര്‍ട്ടിസ്റ്റ് ഗീരീഷ് മൂഴിപ്പാടം എന്നിവര്‍ സംബന്ധിച്ചു.