കോഴിക്കോട്: എഴുത്തുകാരന്‍ സുധീര്‍ഷാ കെ.എമ്മിന്റെ പുസ്തകങ്ങളായ ‘ഞാന്‍ ഉണ്ടായതെങ്ങിനെ, മകനറിയാന്‍ മകളറിയാന്‍ രക്ഷിതാക്കളും’ പുസ്‌കങ്ങളുടെ പ്രകാശനം കാലിക്കറ്റ് പ്രസ്‌ക്ലബില്‍ വച്ച് മേയര്‍ ബീനാ ഫിലിപ് നിര്‍വഹിച്ചു. എഴുത്തുകാരിയായ ഡോ. ഖദീജ മുംതാസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വാസു അരീക്കോട് ചടങ്ങളില്‍ അധ്യക്ഷത വഹിച്ചു. ഇംഹാന്‍സ് ഡയരക്ടര്‍ ഡോ. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രമാചന്ദ്രന്‍ പാണ്ടിക്കാട് പുസ്തക അവലോകനം നടത്തി. എഴുത്തുകാരി പി. പരിമള ടീച്ചര്‍ കവിതാലാപനം നടത്തി. എഴുത്തുകാരായ ഹാജറ, അനീസ, ടി.കെ ബോസ്, രാജേഷ് ജി.കരിങ്കപ്പാറ, പി.എസ് വിശ്വന്‍ അരീക്കോട്, ഈബ്രാഹിം മൂര്‍ക്കനാട്ട്, അനില്‍ പാണായി, കെ.കെ രമേഷ്ബാബു, സുന്ദര്‍രാജ് മലപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒലി ബുക്സ് അരീക്കോടാണ് പുസ്തകത്തിന്റെ പ്രസാധകര്‍.