കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. 75,000ത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാന്‍ നടപടി വേണം. കൂടാതെ തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തിരക്കുള്ള ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് പബ്ലിക് അനൗണ്‍സ്‌മെന്റ് സംവിധാനം വഴി തീര്‍ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് ആവശ്യമായ ബസുകള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ ഇക്കാര്യം ഉറപ്പക്കാണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.