ന്യൂഡല്‍ഹി: മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കും. കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍പറഞ്ഞു. അതേ സമയം, കേരള ഹൈക്കോടതി തന്നെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ തള്ളി ഗവര്‍ണര്‍. ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സുപ്രീം കോടതി വിധി പ്രകാരം യു.ജി.സി നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.