കോഴിക്കോട്: യു.എ ഖാദര്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഖാദര്‍ പെരുമ’ 14ന് ഉച്ചക്ക് 2.30 മുതല്‍ രാത്രി ഏഴ് മണിവരെ കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം എം.ടി വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ വസതിയില്‍വച്ച് നിര്‍വഹിച്ചിട്ടുണ്ടായിരുന്നു. 14ന് ഉച്ചക്ക് 2.30ന് യു.എ ഖാദര്‍ രചിച്ച ചങ്ങല നോവലിനെ ആസ്പദമാക്കി സെമിനാര്‍ നടത്തും. കെ.ഇ.എന്‍ ഉദ്ഘാടനം ചെയ്യും. പി.കെ പാറക്കടവ് അധ്യക്ഷത വഹിക്കും. ഡോ. പി.കെ പോക്കര്‍ നോവലിലെ കല, കാലം, വിശ്വാസം, അവിശ്വാസം എന്നിവയെ മുന്‍നിര്‍ത്തി അവതരണം നടത്തും.
ഡോ.ഷംസാദ് ഹുസൈന്‍ ‘മുസ്ലിം സ്ത്രീ ജിവിതം അന്നും ഇന്നും’ എന്ന വിഷയത്തില്‍ സംസാരിക്കും. യു.എ ഫിറോസ് സ്വാഗതവും കെ.ജെ തോമസ് നന്ദിയും പറയും. വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം മേയര്‍ ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്യും. ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകനും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനുമായ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. ഐസക് ഈപ്പന്‍ യു.എ ഖാദര്‍ അനുസ്മരണം നടത്തും. ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ.കെ.പി മോഹന്‍ പ്രഭാഷണം നടത്തും. ചങ്ങല നോവല്‍ (പുതിയ പതിപ്പ്) കെ.പി രമാനുണ്ണി പ്രകാശനം ചെയ്യും. പുരുഷന്‍ കടലുണ്ടി ഏറ്റുവാങ്ങും. യു.ഹേമന്ത്കുമാര്‍ സ്വാഗതവും കെ. സുബൈര്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ഖദീജ മുംതാസ്, ഐസക് ഈപ്പന്‍, കെ. സുബൈര്‍, യു.എ ഫിറോസ് എന്നിവര്‍ സംബന്ധിച്ചു.