മനുഷ്യാവകാശം പ്രായോഗികമാക്കണം  മേയർ ബീന ഫിലിപ്പ്

മനുഷ്യാവകാശം പ്രായോഗികമാക്കണം മേയർ ബീന ഫിലിപ്പ്

കോഴിക്കോട്: മനുഷ്യാവകാശങ്ങൾ ആശയ തലത്തിൽ പഠിക്കുകയും ജീവിതത്തിൽ പ്രായോഗികമാക്കാനാകണമെന്നും മേയർ ഡോ.ബീനാ ഫിലിപ്പ് പറഞ്ഞു. ഭരണഘടനയിലെ അടിസ്ഥാന തത്വമായ സമത്വം ഇന്നും അന്യമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും മനുഷ്യാവകാശ ധ്വംസനത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന സത്യം നാം തിരിച്ചറിയണമെന്നും അതിന് പരിഹാരം കാണേണ്ടതുണ്ടെന്നും പറയുന്നത് പ്രവർത്തിക്കുന്ന ശീലം വളർന്നു വരണമെന്നും അവർ കൂട്ടിച്ചേർത്തു. യു എസ് പി എഫ് മലബാർ ചാപ്റ്റർ സംഘടിപ്പിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ ചാപ്റ്റർ രക്ഷാധികാരി ഡോ. ഇസ്മായിൽ സേട്ട് അദ്ധ്യക്ഷത വഹിച്ചു.
വനിതാ കമ്മീഷൻ മുൻ അംഗം അഡ്വ.നൂർബിനാ റഷീദ്, മുതിർന്ന അഭിഭാഷകൻ അഡ്വ. മഞ്ചേരി എസ് സുന്ദർ രാജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡോ. ഉബൈസ് സൈനുൽ ആബിദീൻ, ഷാഹിദ് സെയ്ദ് ഹുമാം, കെ.മുഹമ്മദ് ലബീബ് എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ സ്വാഗതവും വൈസ് ചെയർമാൻ സുലൈഖ ബാപുട്ടി നന്ദിയും പറഞ്ഞു.-

Share

Leave a Reply

Your email address will not be published. Required fields are marked *