മാഹി: തലശ്ശേരിയുടേയും സമീപ പ്രദേശങ്ങളിലേയും പോയ കാലത്തിന്റെ അവിസമരണീയമായ ചരിത്ര ഗാഥകള്‍ ആലേഖനം ചെയ്യപ്പെട്ട പ്രശസ്ത ചിത്രകാരന്‍ പ്രശാന്ത് ഒളവിലത്തിന്റെ അമൂല്യങ്ങളായ രചനകള്‍ സംരക്ഷിക്കപ്പെടണമെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ അഭിപ്രായപ്പെട്ടു. പടയണി ദിനപത്രത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി മലയാള കലാഗ്രാമത്തില്‍ സംഘടിപ്പിച്ച ചരിത്ര സൃഷ്ടാക്കളുടേയും, ചരിത്ര സന്ദര്‍ഭങ്ങളുടേയും ത്രിദിന ചരിത്ര ചിത്രപ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ ഏകപക്ഷീയമാവാതിരിക്കാനും സത്യത്തോട് നീതി പുലര്‍ത്താനും സാധിച്ചാല്‍, വായനക്കാരുടെ വിശ്വാസ്യത നേടാനാവുമെന്നും ഇക്കാര്യത്തില്‍ പടയണി ഒരു പരിധിവരെ വിജയിച്ചുവെന്നും അതിന്റെ തെളിവാണ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നിടത്തേക്ക് ഈ പത്രത്തെ എത്തിച്ചതെന്നും എം. എല്‍.എ പറഞ്ഞു. മാഹി പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.വി ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പിമോഹനന്‍ എം. എല്‍.എ , ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, രാജു കാട്ടുപുനം, കാസിനോ പി.മുസ്തഫ ഹാജി, എ.വി യൂസഫ്, കെ.കെ ബഷീര്‍ സംസാരിച്ചു. ജയചന്ദ്രന്‍ കരിയാട് സ്വാഗതവും, രവി പാലയാട് നന്ദിയും പറഞ്ഞു.