കോഴിക്കോട്: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം ഏര്‍പ്പെടുത്തിയ ആചാര്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ‘ ഖുര്‍ ആന്‍ അകംപൊരുള്‍’ ഗ്രന്ഥകര്‍ത്താവ് സി.എച്ച് മുസ്തഫ മൗലവിക്ക് കോഴിക്കോട് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ 13ന് വൈകീട്ട് നാല് മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ വച്ച് സ്വീകരണം നല്‍കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഹംസ മേലടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വീകരണത്തിനോടൊപ്പം തന്നെ വേദങ്ങളും മാനവികതയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്, ഡോ. ഫെബിന സീതി, ആയേടം കേശവന്‍ നമ്പൂതിരി, ഡോ.മെഹറൂഫ് രാജ്, കെ.പി ശ്രീശന്‍, അഡ്വ.കുല്‍സു, നുസ്‌റത്ത് ജഹാന്‍, ജമാല്‍ കൊച്ചങ്ങാടി എന്നിവര്‍ പങ്കെടുക്കും. റിയാസാ മാസ്റ്റര്‍, സല്‍മാന്‍ ഫാരിസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.