തിരുവനന്തപുരം: കൊച്ചുവേളി യാര്‍ഡില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ ഞായറാഴ്ച റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. നിലമ്പൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ ഒന്നു മുതല്‍ 12 വരെ 21 ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ വൈകിയോടുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 10, 12 തിയതികളിലെ കൊച്ചുവേളി-ചണ്ഡിഗര്‍ സൂപ്പര്‍ഫാസ്റ്റ് (12217 ) ആലപ്പുഴയില്‍ നിന്നാവും തുടങ്ങുക.
ഞായറാഴ്ച പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍
- കൊല്ലം- കന്യാകുമാരി മെമു എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
- കൊച്ചുവേളി- നാഗര്‍കോവില്‍ എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
- നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
- കൊച്ചുവേളി- ലോകമാന്യതിക് ഗരീബ്രഥ് എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
- എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ്
- മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്
- തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി
- കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ്
- നാഗര്‍കോവില്‍- കൊല്ലം എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
- പുനലൂര്‍- നാഗര്‍കോവില്‍ എക്സ്പ്രസ്
- കന്യാകുമാരി- പുനലൂര്‍ എക്സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും).