ഇഷാന്റെ ഡബിളിന് മറുപടിയില്ലാതെ കറങ്ങിവീണ് ബംഗ്ലാദേശ്

ഇഷാന്റെ ഡബിളിന് മറുപടിയില്ലാതെ കറങ്ങിവീണ് ബംഗ്ലാദേശ്

  • ബംഗ്ലാദേശിനെതിരേ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ വമ്പന്‍ വിജയം
  • കോലിക്ക് 72ാം അന്താരാഷ്ട്ര സെഞ്ചുറി. റിക്കി പോണ്ടിങ്ങിനെ മറികടന്നു

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരേയുള്ള മൂന്നാമത്തെ ഏകദിനത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മനസ്സില്‍ ഒരു വിജയമെങ്കിലും നേടി നാണക്കേടില്‍ നിന്ന് രക്ഷപ്പെടുക എന്ന് മാത്രമായിരിക്കും ചിന്തിച്ചിരിക്കുക. പരമ്പര നേരത്തെ തന്നെ ബംഗ്ലാദേശ് സ്വന്തമാക്കി കഴിഞ്ഞിരുന്നു. പരുക്കേറ്റ് പുറത്തായ രോഹിത് ശര്‍മക്ക് പകരം കെ.എല്‍ രാഹലാണ് ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയിക്കുമ്പോള്‍ അവര്‍ കരുതിയിട്ടുണ്ടാകില്ല ഒരിടം കൈയ്യന്റെ ബാറ്റില്‍ നിന്നും പിറക്കാന്‍ പോകുന്നത് പുതിയ ചരിത്രമാണെന്ന്. അതെ രോഹിത്തിന് പകരം ടീമിലിടം കിട്ടുകയും ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്ത് അയാള്‍ ഇന്ന് തകര്‍ത്താടി കയറിയിരിക്കുന്നത് പുതുചരിത്രത്തിലേക്കാണ്. ഏകദിനത്തലെ ഡബിള്‍ സെഞ്ചുറി വേട്ടക്കാില്‍ ഇനി ഇഷാന്റെ പേരും കൂടിയുണ്ടാകും. തന്നെ ഇതുവരെ തഴഞ്ഞ സെലക്ടര്‍മാര്‍ക്കുള്ള മറുപടി ഇന്നായളുടെ ബാറ്റ് നല്‍കി. മൂന്നാം ഏകദിനത്തില്‍ ഇഷാന്റെ 210 റണ്‍സ് കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്തായി. വിരാട് കോലിയുടെ 113 റണ്‍സും മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തുണയായി.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനായി 50 പന്തില്‍ 43 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്‌കോറര്‍. നായകന്‍ ലിറ്റണ്‍ ദാസ് 29ലും സഹ ഓപ്പണര്‍ അനാമുല്‍ ഹഖ് എട്ടിലും വിക്കറ്റ് കീപ്പര്‍ മുഷ്ഫീഖുര്‍ റഹീം ഏഴിലും യാസിര്‍ അലി 25നും മഹമ്മദുള്ള 20ലും ആഫിഫ് ഹൊസൈന്‍ എട്ടിലും മെഹിദി ഹസന്‍ മിറാസ് മൂന്നിനും എബാദത്ത് ഹൊസൈന്‍ പൂജ്യത്തിലും പുറത്തായി. ടസ്‌കിന്‍ അഹമ്മദ് 17 ഉം മുസ്താഫിസൂര്‍ റഹ്‌മാന്‍ 13 ഉം റണ്‍സ് നേടി. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ മൂന്നും അക്സറും ഉമ്രാനും രണ്ട് വീതവും സിറാജും കുല്‍ദീപും വാഷിംഗ്ടണും ഓരോ വിക്കറ്റും നേടി.

131 പന്തില്‍ 24 ഫോറിന്റേയും 10 സിക്സറുകളുടേയും അകമ്പടികളോടെയാണ് ഇഷാന്‍ 210 റണ്‍സെടുത്തത്. ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റസ്മാനെന്ന റെക്കോര്‍ഡ് ഇതോടെ ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്റെ റെക്കോര്‍ഡും ഇഷാന്റെ പേരിലായി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ 138 പന്തില്‍ 200 തികച്ച ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. സച്ചിന്‍ തെന്‍ഡുള്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ്മ, ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഫഖര്‍ സമാന്‍ എന്നിവരുടെ പട്ടികയിലേക്കാണ് ഇഷാന്‍ കിഷനുമെത്തുന്നത്. ഇന്ന് കോലി പുതിയൊരു റെക്കോര്‍ഡിനും കൂടി അര്‍ഹനായി. ഇന്ന് നേടിയ 72ാം അന്താരാഷ്ട്ര സെഞ്ചുറിയോടു കൂടി റിക്കിപോണ്ടിങ്ങിന്റെ 71 സെഞ്ചുറി മറികടന്ന് രണ്ടാമതെത്താന്‍ കോലിക്കായി. കോലിക്ക് മുന്നില്‍ ഇനിയുള്ള 100 സെഞ്ചുറിയോടു കൂടി സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുള്‍ക്കര്‍ മാത്രമാണ്.

27 പന്തില്‍ 37 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും 17 പന്തില്‍ 20 റണ്‍സെടുത്ത അക്സര്‍ പട്ടേലും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. ടസ്‌കിന്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *