കോഴിക്കോട്: സ്‌നേഹവര്‍ണ്ണങ്ങള്‍ കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജില്‍ അസുഖം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി വീട്ടമ്മമാര്‍ ഒരുക്കുന്ന ‘സ്‌നേഹ വര്‍ണ്ണങ്ങള്‍ എട്ടാം വര്‍ഷത്തെ പ്രദര്‍ശനവും വില്‍പ്പനയും’ പോലിസ് ക്ലബ്ബില്‍ ഡോ.സുധ കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. പ്രണിത ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ വി.എം വിനു, പി.കെ കൃഷ്ണനുണ്ണി രാജ, അഡ്വ.എം.രാജന്‍, ജയന്ത് കുമാര്‍, ശ്രീജിത്ത് ബാലകൃഷ്ണന്‍ സംസാരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍, ഡി.വി.ഡി, കംപ്യൂട്ടര്‍, പ്രിന്റര്‍, സ്റ്റഡി ടേബിള്‍, ടി.വി, കുട്ടികള്‍ക്കായി ഒരു പാര്‍ക്ക്, വാര്‍ഡ് നവീകരിക്കല്‍ മുതലായവ എക്‌സിബിഷനില്‍ നിന്ന് സ്വരുപിച്ച ഫണ്ടില്‍ നിന്ന് യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്.