ശുചീകരണ ജീവനക്കാര്‍ നേരിടുന്ന തൊഴില്‍ വിവേചനം അവസാനിപ്പിക്കണം: അഡ്വ. വി.കെ. സജീവന്‍

ശുചീകരണ ജീവനക്കാര്‍ നേരിടുന്ന തൊഴില്‍ വിവേചനം അവസാനിപ്പിക്കണം: അഡ്വ. വി.കെ. സജീവന്‍

കോഴിക്കോട് : ജില്ലാ ജനറല്‍ (ബീച്ച്) ആശുപത്രിയിലെ ശുചീകരണ ജോലിയില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ വേണ്ടി ആശുപത്രി അധിക്കാരികള്‍ ഉണ്ടാക്കിയ പുതിയ നിയമന മാനദണ്ഡമായ 50 വയസ്സ് എന്ന പ്രായ പരിധി 60 ആക്കുക, നിയമന കാലാവധി 6 മാസം എന്നത് 3 മാസമാക്കുക, സ്വജനപക്ഷം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലേബര്‍ സര്‍വീസ് സൊസൈറ്റി ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമരസമിതി ജില്ലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവന്‍ ഉല്‍ഘാടനം ചെയ്തു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ മാനദണ്ഡപ്രകാരമെന്ന വ്യാജേന 50 വയസ്സ് പ്രായപരിധിയും 6 മാസ നിയമന കാലയളവും എന്ന തൊഴിലാളിവിരുദ്ധ നിയമം നടപ്പിലാക്കി ജില്ലാ ജനറല്‍ ആശുപത്രിയിലെ അധികൃതല്‍ 50 പിന്നിട്ട ശുചീകരണ തൊഴിലാളികളോട് കാണിക്കുന്ന തൊഴില്‍ വിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ സമര സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. ഷൈബു, കണ്‍വീനര്‍ എന്‍.ഷിജി, ട്രഷറര്‍ ടി. പ്രജോഷ് , ബി.പി.അഖില്‍, കെ. അജയലാല്‍, ടി. അര്‍ജുന്‍ , മധു കാമ്പുറം, ടി.പി സുനില്‍രാജ്, മാലിനി സന്തോഷ്, ടി.സിദ്ധാര്‍ത്ഥന്‍, ടി.ശ്രീകുമാര്‍ , ടി. ഹരീഷ്, സുനീഷ് കുമാര്‍ , പി.രാജന്‍, അംബിക കൊടുവള്ളി, വി. സാനിമ, ഗണേശന്‍ പി., ഗീത ടി.പി, ബിന്ദു അനീഷ്, മിനി കെ.കെ. എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *