തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 18 വരെയാണ് നീട്ടിയത്. വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്.
നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. 18 വയസ് പൂര്‍ത്തിയായ ശേഷം അര്‍ഹത പരിശോധിച്ചു വോട്ടര്‍പട്ടികയില്‍ ഇടംലഭിക്കും.
അപേക്ഷകള്‍ www.nvsp.in, www.ceo.kerala.gov.in വഴിയോ വോട്ടര്‍ ഹെല്‍പ്പ് ആപ്പ് വഴിയോ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.