വൈദ്യുതി നിയമങ്ങളും ഉപഭോക്തൃ താൽപര്യ സംരക്ഷണവും സെമിനാർ 20ന്

കോഴിക്കോട്: സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി നിയമങ്ങളും ഉപഭോക്തൃ താൽപര്യ സംരക്ഷണവും എന്ന വിഷയത്തിൽ 20ന് ഉച്ചക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് സെമിനാർ നടത്തും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം, വൈദ്യുതി ബോർഡ് വിതരണ വിഭാഗം ഡയറക്ടർ, ഉപഭോക്തൃ പ്രതിനിധി എന്നിവർ സെമിനാറിൽ സംസാരിക്കും. ഈ വിഷയത്തിലുള്ള നിർദ്ദേശങ്ങൾ 18-ാം തിയതിക്കകം ബോസ് ജേക്കബ്, ചെയർമാൻ (ടെക്‌നിക്കൽ കമ്മിറ്റി) ഫ്രണ്ട്‌സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്റ് കൺസ്യൂമേഴ്‌സ്, കോഴിക്കോട്, അഴകത്ത് വീട്, ദേവഗിരി, മെഡിക്കൽ കോളേജ്.പി.ഒ, കോഴിക്കോട്, 673008, വാട്ട്‌സ്ആപ്പ്-8086828255 അയക്കേണ്ടതാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *