തലശ്ശേരി: കോ- ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേ ഗോള്‍ മഴ എന്ന പരിപാടി സംഘടിപ്പിച്ചു. തലശ്ശേരി സബ്ബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ വി.ടി സജി അധ്യക്ഷത വഹിച്ചു. എം.ഡി ഇന്‍ ചാര്‍ജ് സി.മോഹനന്‍ , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.വേലായുധന്‍ , സ്‌പെഷ്യല്‍ ഓഫീസര്‍ ജിജു ജനാര്‍ദ്ദനന്‍ സംസാരിച്ചു. ലഹരിക്കെതിരേ വിദ്യാര്‍ത്ഥികളും, ജീവനക്കാരും ചേര്‍ന്ന് നൂറ് ഗോള്‍ അടിച്ച് ഗോള്‍ മഴ തീര്‍ത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഫുട്ബാള്‍ ടൂര്‍ണമെന്റും നടന്നു. മത്സരത്തില്‍ ടീം അര്‍ജന്റീന കപ്പ് നേടി. എന്‍.എസ്.എസ് കോ-ഓഡിനേറ്റര്‍ അസോസിയേറ്റ് പ്രൊഫസര്‍ സി.പി ബിനീഷ് പരിപാടിക്ക് നേതൃത്വം നല്‍കി.