രാജ്യസഭയില്‍ ഏകസിവില്‍ കോഡ് ബില്ലിന് അവതരണാനുമതി; വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പുറത്ത്

രാജ്യസഭയില്‍ ഏകസിവില്‍ കോഡ് ബില്ലിന് അവതരണാനുമതി; വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പുറത്ത്

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി. ബി.ജെ.പി എം.പി കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ ആയി ഏകസിവില്‍ കോഡ് സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. അനുമതിയില്‍ വോട്ടെടുപ്പ് നടത്താന്‍ രാജ്യസഭാ അധ്യക്ഷന്‍ അനുമതി നല്‍കി. ഇതോടെ സഭയില്‍ വോട്ടെടുപ്പ് നടന്നു.
ബില്ലിനെതിരേ തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പി വൈക്കോ ശബ്ദമുയര്‍ത്തി. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എല്‍.ഹനുമന്തയ്യും അവതരാണനുമതി നല്‍കുന്നതിനെ എതിര്‍ത്ത് സംസാരിച്ചു. ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നിരയില്‍ അംഗങ്ങള്‍ പലരും ഇല്ലായിരുന്നു. കോണ്‍ഗ്രസ് എം.പിമാരില്‍ ഭൂരിപക്ഷവും സഭയില്‍ ഇല്ലാതിരുന്നതിനെ മുസ്‌ലിം ലീഗ് എം.പി അബ്ദുള്‍ വഹാബ് വിമര്‍ശിച്ചു. എന്നാല്‍ ബില്ലിനോട് എതിര്‍പ്പുണ്ടെങ്കില്‍ ആ ബില്‍ അവതരിപ്പിച്ച ശേഷം നിലപാട് പറയണമെന്നും അവതരണ സമയത്ത് തന്നെ എതിര്‍ക്കുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചോദിച്ചു.
തുടര്‍ന്ന് ബില്ലിന്റെ അവതരണാനുമതിക്കായി വോട്ടെടുപ്പ് നടക്കുകയും പാസ്സാക്കുകയുമായിരുന്നു. ഒടുവില്‍ 23-നെതിരേ 63 വോട്ടുകള്‍ക്കാണ് ഏകസിവില്‍ കോഡ് ബില്‍ അവതരണത്തിന് രാജ്യസഭ അനുമതി കൊടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *