കോഴിക്കോട്: എം.ബി.ബി.എസ് പരീക്ഷാ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പഠന ക്ലാസില്‍ ഹാജരായി. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി നാല് ദിവസം ക്ലാസില്‍ ഇരുന്നശേഷം അഞ്ചാം ദിവസം എത്താത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വീഴ്ച അധികൃതര്‍ ശ്രദ്ധിച്ചത്. നവംബര്‍ 29ന് ആരംഭിച്ച ഒന്നാം വര്‍ഷ ക്ലാസില്‍ ആകെ 245 പേര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു. ഇതില്‍പെടാത്ത വിദ്യാര്‍ഥിയാണ് ഇത്രയും ദിവസം ക്ലാസില്‍ ഹാജരായത്. എന്നാല്‍ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയില്‍ വന്നതില്‍ ദുരൂഹതയുണ്ട്. മാത്രമല്ല അഡ്മിഷന്‍ കിട്ടിയ കാര്യം കുട്ടി സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ധൃതിയില്‍ പ്രവേശന നടപടി പൂര്‍ത്തിയാക്കുമ്പോള്‍ സംഭവിച്ചതാകാമെന്ന് വൈസ് പ്രിന്‍സിപ്പല്‍ നല്‍കുന്ന വിശദീകരണം. പ്രിന്‍സിപ്പലിന്റെ പരാതി പ്രകാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എസ്.ഐ ബെന്നി അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിനിക്കെതിരേ ആള്‍മാറാട്ടത്തിന് കേസെടുക്കും. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പും അന്വേഷിക്കും.