കോഴിക്കോട്: പൂർണ അക്ഷരോത്സവം നാളെ വൈകിട്ട് 4മണിക്ക് എൻ.ഇ.ബാലകൃഷ്ണ മാരാർ ഹാൾ(അളകാപുരി ഓഡിറ്റോറിയം)ളിൽ നടക്കും. പൂർണ-ഉറൂബ് നോവൽ അവാർഡ് സമർപ്പണം, പൂർണ-ആർ.രാമചന്ദ്രൻ കവിത അവാർഡ് സമർപ്പണം, പൂർണ നോവൽ വസന്തം സീസൺ 3 പ്രകാശനം, പൂർണയുടെ നവീകരിച്ച ലോഗോ പ്രകാശനം എന്നിവ അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കും. എം.മുകുന്ദൻ എൻ.ഇ.ബാലകൃഷ്ണ മാരാർ അനുസ്മരണം നടത്തും. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ലോഗോ മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ പ്രകാശനം ചെയ്യും. നോവൽ അവാർഡ് എം.മുകുന്ദനും, കവിത അവാർഡ് ആലങ്കോട് ലീലാ കൃഷ്ണനും സമർപ്പണം നടത്തും. പൂർണ നോവൽ വസന്തം സീസൺ 3 പി.സുരേന്ദ്രൻ, പി.ജെ.ജോഷ്വക്ക് നൽകി പ്രകാശനം ചെയ്യും. ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം ഗ്രേസി, സോംജിത്ത്, പ്രഹ്‌ളാദൻ എന്നിവർ നിർവ്വഹിക്കും. കെ.വി.തോമസ്, ഇ.സുധാകരൻ ആശംസ നേരും. ബാലു പുതുപ്പാടി(പൂർണ ഉറൂബ് അവാർഡ് ജേതാവ്) അസീം താന്നിമൂട് (പൂർണ ആർ.രാമചന്ദ്രൻ അവാർഡ് ജേതാവ്) മറുമൊഴി നടത്തും. എൻ.ഇ.മനോഹർ സ്വാഗതവും, പ്രിയ മനോഹർ നന്ദിയും പറയും.