മേപ്പയ്യൂർ:മേപ്പയൂരിൽ കർഷകർക്കായി കൃഷിപാഠശാല സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പരിശീലന ഏജൻസിയായ ആത്മയുടെയും മേപ്പയൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പാഠശാല സംഘടിപ്പിച്ചത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ കർഷകർക്ക് ക്ലാസുകൾ എടുത്തു. പരിപാടിയോടനുബന്ധിച്ച് കർഷകർക്ക് സൗജന്യമായി ഹൈബ്രിഡ് മുളകിൻ തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശോഭ അധ്യക്ഷത വഹിച്ചു. എ.വി. അബ്ദുള്ള, കൊളക്കണ്ടി ബാബു, കമ്മന മൊയ്ദീൻ, യു.കെ അമ്മദ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ അശ്വിനി സ്വാഗതവും ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജർ ആതിര നന്ദിയും പറഞ്ഞു.